കൊച്ചി: കെ.പി.സി.സി നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്തുതല ഭവനസന്ദർശന പരിപാടിയായ ‘ഹാത്ത് സേ ഹാത്ത് അഭിയാൻ’ കാമ്പയിനും വിജയിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം. ഇന്ധന സെസ് സംബന്ധിച്ച തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. പാർട്ടി പുനഃസംഘടനയും യോഗത്തിൽ ചർച്ചയാകും.
ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയരും. രാവിലെ ഏഴിന് കെ.സി.വേണുഗോപാൽ ഹാത്ത് സേ ഹാത്ത് അഭിയാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നാണ് 138 ചലഞ്ചിൻ്റെ ഉദ്ഘാടനം.