പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മല്ലപ്പള്ളിയിൽ നിന്നാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകർ കാലിക്കുടം മന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടനം കഴിഞ്ഞ് ഇടുക്കിയിലേക്ക് മടങ്ങും വഴിയാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്. വെള്ളക്കരം കൂട്ടിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
NEWS 22 TRUTH . EQUALITY . FRATERNITY