മുംബൈ: ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ച് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ‘സ്വിഗ്ഗി വൺ’. സ്വിഗ്ഗി വൺ അംഗങ്ങൾക്ക് ഇനി മുതൽ രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്യാൻ കഴിയില്ല. നെറ്റ്ഫ്ലിക്സിന് സമാനമായാണ് സ്വിഗ്ഗിയുടെയും നടപടി. പാസ് വേഡ് പങ്കിടൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നെറ്റ്ഫ്ലിക്സായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഫെബ്രുവരി 8 മുതൽ സ്വിഗ്ഗി വൺ ഉപഭോക്താക്കൾക്ക് രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇമെയിലിൽ പറയുന്നു.
സ്വിഗ്ഗി വൺ അംഗത്വം വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. ഇക്കാര്യത്തിൽ ദുരുപയോഗം ഇല്ലെന്ന് ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ അംഗങ്ങളെ ഏറ്റവും മികച്ച രീതിയിൽ സേവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു എന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY