Breaking News

മോദിയുടെ വിദേശയാത്രയിൽ എങ്ങനെ അദാനി പങ്കെടുത്തു; ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധി

കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിൽ മീനങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എങ്ങനെയാണ് അദാനി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വാങ്ങുന്നത്? അദാനി-മോദി ബന്ധത്തെക്കുറിച്ച് പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണ്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകിയിട്ടുണ്ട്. മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്,” രാഹുൽ പറഞ്ഞു.

അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്തുകൊണ്ട് തന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല, പകരം രാഹുൽ ഗാന്ധി എന്നായി എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. എന്നാൽ ഇന്ത്യയിൽ പിതാവിന്റെ കുടുംബപ്പേരാണ് കുട്ടികൾക്ക് നൽകാറുള്ളതെന്ന കാര്യം മോദിക്ക് അറിയാത്തതല്ലെന്നും രാഹുൽ പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …