Breaking News

ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തില്‍; വയനാട്ടിൽ വൻ സ്വീകരണം

കോഴിക്കോട്: ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെ സ്വന്തം മണ്ഡലത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

വിമാനത്താവളത്തിൽ നിന്ന് ന്യൂമാൻ ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധി യാത്ര ചെയ്തത്. തുടർന്ന് കൽപ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി ഡൽഹിയിലേക്ക് തിരിക്കും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …