Breaking News

10, 12 ബോര്‍ഡ് പരീക്ഷ; ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ. ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിനൊപ്പമാണ് ചാറ്റ്ജിപിടിയും നിരോധിച്ചത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ അടിസ്ഥാനമാക്കി മനുഷ്യനെപ്പോലെ സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ പിശകുകൾ കണ്ടെത്തുന്നതിനും വിവിധ വിഷയങ്ങളിൽ മുഴുനീള ലേഖനങ്ങൾ എഴുതുന്നതിനും ഇതിനു കഴിവുണ്ട്. ഇക്കാരണത്താൽ, ചാറ്റ്ജിപിടിയെ ആളുകൾ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കയുണ്ട്. ഹോംവര്‍ക്കുകള്‍ ചെയ്യാൻ ചാറ്റ്ജിപിടി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ചില സ്കൂളുകളിൽ ഇത് അടുത്തിടെ നിരോധിച്ചിരുന്നു.

പരീക്ഷയ്ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് ശരിയായ മാർഗമല്ല. പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നത് കർശന ശിക്ഷാ നടപടികളിലേക്ക് നയിക്കും. സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സിബിസിഇയുടെ നിർദേശമുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …