ചേർത്തല: അർത്തുങ്കൽ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവേലി വീട്ടിൽ അശോകനാണ് (54) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. പറയെടുപ്പിനായി രണ്ട് കതിന കുറ്റികൾ നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അശോകനൊപ്പമുണ്ടായിരുന്ന ചെട്ടി പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ്
മരിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുവർണ, മകൾ: അഞ്ജലി.
NEWS 22 TRUTH . EQUALITY . FRATERNITY