Breaking News

ഡ്രോണ്‍ കമ്പനി ഐഡിയഫോര്‍ജ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു

ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ നിർമാതാക്കളായ ഐഡിയഫോർജ് ടെക്നോളജി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതാദ്യമായാണ് ഒരു ഡ്രോൺ നിർമ്മാണ കമ്പനി രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഡ്രോണ്‍ആചാര്യ ബിഎസ്ഇ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു.

ഡ്രോണിന്‍റെ പ്രധാന ഘടകങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഐഡിയഫോർജ്. ഐപിഒയിലൂടെ 750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 4.87 ലക്ഷം ഓഹരികളും 300 കോടിയുടെ പുതിയ ഓഹരികളും ഉള്‍പ്പടെ 25 ശതമാനം ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്. 10 രൂപയാണ് ഓഹരികളുടെ മുഖവില. ക്വാൽകോം, ഇൻഫോസിസ്, ഫ്ലോറിൻട്രീ ക്യാപിറ്റൽ പാർട്ണേഴ്സ് എന്നിവയിൽ ഐഡിയഫോർജിന് നിക്ഷേപമുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …