ന്യൂ ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ ബിസിനസുകാരനുമായ അദാനി രണ്ട് മാസം മുമ്പ് വരെ ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായിരുന്നു. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലെത്തി. ഫോർബ്സ് റിയൽ ടൈം ശതകോടീശ്വര സൂചിക പ്രകാരം ആസ്തി 53 ബില്യൺ ഡോളറാണ്.
ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വൻ ഇടിവ് നേരിട്ടത്. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്‍റെ ആരോപണങ്ങളും റിപ്പോർട്ട് വരുന്നതിനു മുമ്പും ശേഷവും ഗ്രൂപ്പിന്‍റെ ഓഹരികളിലെ വിപണി പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി സുപ്രീം കോടതിയെ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY