Breaking News

കാമുകിക്ക് വാലൻ്റൈൻസ് ഡേ സമ്മാനം; ആടിനെ മോഷ്ടിച്ച് യുവാവ്, പിടികൂടി നാട്ടുകാർ

ചെന്നൈ: വാലന്‍റൈൻസ് ദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം.

കോളേജ് വിദ്യാർത്ഥിയായ അരവിന്ദ് കുമാർ (20), സുഹൃത്ത് മോഹൻ (20) എന്നിവരാണ് ഗ്രാമത്തിലെ ഒരു കർഷകയുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. പിന്നീട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കർഷക ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകിക്ക് വാലന്‍റൈൻസ് ഡേ സമ്മാനം വാങ്ങാൻ പണത്തിനായാണ് ആടിനെ മോഷ്ടിച്ചതെന്നാണ് അരവിന്ദ് പൊലീസിനോട് പറഞ്ഞത്. ആടിനെ ചന്തയിൽ കൊണ്ടുപോയി വിറ്റു പണം സമ്പാദിക്കാനായിരുന്നു പദ്ധതി. ഇതിനായി മോഹന്‍റെ സഹായം തേടുകയായിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …