കൊച്ചി: പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ. അഡ്വക്കേറ്റ് സൈബി ജോസ് നടന് വേണ്ടി ഹാജരായി. ഒത്തുതീർപ്പിന് തയ്യാറാണെന്ന് പരാതിക്കാരി ഇ മെയിൽ വഴി അറിയിച്ചതായി സൈബി ഹൈക്കോടതിയെ ധരിപ്പിച്ചു.
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ജാമ്യം ലഭിക്കാൻ നടൻ ഉണ്ണി മുകുന്ദൻ പരാതിക്കാരിയുടെ പേരിൽ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയെന്നത് നുണയാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം പക്കലുണ്ടെന്നും സൈബി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും താൻ തെറ്റ് ചെയ്തുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബി കോടതിയിൽ വാദിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ണി മുകുന്ദനെതിരായ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ ജസ്റ്റിസ് പി ഗോപിനാഥ് സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഒത്തുതീർപ്പിനെക്കുറിച്ച് അറിയില്ലെന്നും അത്തരമൊരു സത്യാവാങ്മൂലം ഒപ്പിട്ട് നൽകിയിട്ടില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത ഉത്തരവ് കോടതി നീക്കിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY