Breaking News

തുർക്കി സിറിയ ഭൂകമ്പം; എട്ട് ദിവസങ്ങൾക്ക് ശേഷം 2 പേരെ കൂടി രക്ഷിച്ചു

ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. ഹതായ് നഗരത്തിൽ നിന്നാണ് സ്ത്രീയെയും പുരുഷനെയും രക്ഷപ്പെടുത്തിയത്.

തെക്കൻ തുർക്കിയിൽ നിന്ന് 198 മണിക്കൂറിന് ശേഷം 18 കാരനെ രക്ഷപ്പെടുത്തിയിരുന്നു. പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരൻമാരെയും കഹ്‌റമൻമറാസ് പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 37,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …