ട്വിറ്ററിന് ഇനി പുതിയ സിഇഒ. പക്ഷേ, അതൊരു മനുഷ്യനല്ല, നായയാണ്. ഇലോൺ മസ്കിന്‍റെ സ്വന്തം വളർത്തുനായ ഫ്ലോക്കി. ഷിബ ഇനു വിഭാഗത്തിൽ പെടുന്ന ഫ്‌ളോക്കി ‘മറ്റേയാളേക്കാള്‍’ എന്തുകൊണ്ടും മികച്ചതാണെന്നാണ് ഇലോൺ മസ്കിൻ്റെ വാദം. മുൻ മേധാവി പരാഗ് അഗർവാളിനെക്കുറിച്ചാണ് മസ്ക് പരാമർശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ മസ്ക് പരാഗ് അഗർവാളിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഗർവാളിനെ കൂടാതെ മുൻ നിയമ മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെല്‍ സെഗല്‍ എന്നിവരെയും പുറത്താക്കിയിരുന്നു.
ഫ്‌ളോക്കി സിഇഒയുടെ കസേരയിൽ ഇരിക്കുന്ന ചിത്രങ്ങൾ മസ്ക് പങ്കുവച്ചു. ട്വിറ്റർ ബ്രാൻഡിന്‍റെ സിഇഒ എന്ന് എഴുതിയ കറുത്ത ടീ ഷർട്ടാണ് ഫ്‌ളോക്കി ധരിച്ചിരിക്കുന്നത്. ട്വിറ്റർ ലോഗോയുള്ള ഒരു ചെറിയ ലാപ്ടോപ്പും മേശപ്പുറത്തുണ്ട്.