ദോഹ: ഖത്തറിലെ ‘ആപ്പിൾ’ ഉപയോക്താക്കൾക്ക് വളരെ അപകടകരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി. കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനാൽ ഉടൻ തന്നെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി നിർദ്ദേശിച്ചു.
ഐഫോണിന്‍റെ ഐഒഎസ് 16.3.0, ഐപാഡ് ടാബ്‌ലെറ്റിന്റെ ഐപാഡ്ഒഎസ് 16.3.0, മാക്ബുക്ക് ലാപ്ടോപ്പിന്‍റെ മാക് ഒഎസ് വെൻചുറ 13.2.0 എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്.
ഹാക്കർമാർ സുരക്ഷാ വീഴ്ചകൾ വിപുലമായി ചൂഷണം ചെയ്യുമെന്ന് ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി സോഷ്യൽ മീഡിയയിൽ പറഞ്ഞു.