Breaking News

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിലാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്.

സിആർപിസി സെക്ഷൻ 151 പ്രകാരം ഷാനിബ് കരുതൽ തടങ്കലിലാണെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …