Breaking News

കാലാവധി കഴിഞ്ഞു; ചിന്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി.

യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്ഥാപിതമായത്.

04-10-2016 നാണ് ചിന്താ ജെറോമിന്‍റെ നിയമനം ആദ്യമായി നടന്നത്. മൂന്ന് വർഷമാണ് നിയമന കാലാവധി. യുവജന കമ്മീഷൻ ആക്ട് പ്രകാരം ഒരാൾക്ക് രണ്ട് തവണ ഈ തസ്തികയിൽ നിയമനം നേടാനാണ് അവകാശമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ചിന്ത ജെറോമിനെ നിയമിച്ചിട്ട് ആറ് വർഷം കഴിഞ്ഞു. എന്നാൽ പദവി വിട്ടൊഴിയാൻ അവർ തയ്യാറല്ല. കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് കാലയളവിലെ ശമ്പളം കൈപ്പറ്റാൻ മാത്രമാണ് പദവിയിൽ തുടരുന്നതെന്നും പരാതിയിൽ പറയുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …