Breaking News

26, 27 തീയതികളില്‍ ചില ട്രെയിൻ സർവീസുകൾ പൂർണ്ണമായും ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: തൃശ്ശൂർ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി.
26-ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്സ്പ്രസ്, 27-നുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

26-നുള്ള കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസും 25-ലെ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയിലും തൃശ്ശൂരിൽ സര്‍വീസ് അവസാനിപ്പിക്കും. 26നുള്ള തിരുവനന്തപുരം-ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് പുറപ്പെടും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …