തിരുവനന്തപുരം: വെങ്കല പ്രതിമ നിർമ്മാണ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രം തന്‍റെ ശിൽപത്തിന്റേതല്ലെന്ന് ശിൽപി വിൽസൺ പൂക്കായി. അക്കാദമി വളപ്പിൽ നേരത്തെ സ്ഥാപിച്ച മറ്റൊരു ശിൽപിയുടെ രണ്ട് പ്രതിമകളിൽ ഒന്ന് തന്‍റേതെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് വെങ്കല പ്രതിമയുടെ നിർമ്മാണ ചുമതലയുണ്ടായിരുന്ന വിൽസൺ വ്യക്തമാക്കി.
വിൽസൺ തയ്യാറാക്കിയ പ്രതിമയുടെ കളിമൺ മോഡലിന് നടൻ മുരളിയുമായി സാമ്യമില്ലാത്തതിനാൽ സർക്കാർ നിർമ്മാണം ഉപേക്ഷിക്കുകയും 5,70,000 രൂപ എഴുതിത്തള്ളുകയും ചെയ്തിരുന്നു.
മുരളിയുടെ അർധകായ പ്രതിമ പൂർത്തിയായിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്‍റെ മാതൃക കൊച്ചിയിലെ വാടക വീട്ടിലാണെന്നും വിൽസൺ പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല. താൻ നിർമ്മിച്ചതെന്ന പേരിൽ ഇപ്പോൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രതിമ രാജൻ എന്ന ശിൽപിയുടേതാണെന്നും വിൽസൺ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY