തിരുവനന്തപുരം: ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. 21നു മുമ്പ് കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിർദേശം.
മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY