Feb 14, 2026 8:31 PM
Breaking News

ലൈഫ് മിഷൻ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നതും എൻഫോഴ്സ്മെന്റിൻ്റെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യമുന്നയിക്കാനും സാധ്യതയുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …