4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ പത്താന് സമീപകാലത്ത് മറ്റൊരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടി രൂപയും ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപയും മറികടന്നിരുന്നു.
നേരത്തെ നിശ്ചിത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രേക്ഷകരെ ആകർഷിക്കാൻ പത്താൻ്റെ നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമിട്ട് മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് ഫ്രീ എന്നതാണ് ഓഫർ. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ വഴി മാർച്ച് 3 മുതൽ 5 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. പത്താൻ എന്ന യൂസ് കോഡും ചേര്‍ക്കേണ്ടതുണ്ട്.
ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.