തിരുവനന്തപുരം: മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കാൻ 6 മാസമെടുത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനാൽ, ഒരു തീരുമാനത്തിലെത്താൻ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. മലയാളം സർവകലാശാല വി.സി നിയമനം സംബന്ധിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് തനിക്കറിയില്ല. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകൂ എന്നും ഗവർണർ പറഞ്ഞു.
അതേസമയം, മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് വി.സിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിർദേശിക്കുന്ന കാലിക്കറ്റ് വി.സിയും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നേരിടുന്നതിനാൽ അദ്ദേഹത്തിന് വി.സിയുടെ ചുമതല നൽകുമെന്ന് ഉറപ്പില്ല.