സലിം കുമാറും ജോണി ആന്‍റണിയും ഒന്നിക്കുന്ന ‘കിർക്കൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കനി കുസൃതി, വിജയരാഘവൻ, അനാർക്കലി മരക്കാർ, മീര വാസുദേവ്, മഖ്ബൂൽ സൽമാൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ഓൾ മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അജിത് നായർ , ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഒരു മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ മരണത്തെ ചുറ്റിപ്പറ്റിയും അതുമായി ബന്ധപ്പെട്ട് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ഗൗതം ലെനിൻ ഛായാഗ്രഹണവും രോഹിത് വി എസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നത്.