Breaking News

ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് ഉദയനിധി സ്റ്റാലിന്‍…

തമിഴ്​നാട്​ ​നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന്​ നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more

ജയലളിതയുടെ മരണം തെരഞ്ഞെടുപ്പ്​ പ്രചാരണ ആയുധമാക്കരുതെന്ന്​ ഡി.​എം.കെക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ഡി.എം.കെക്കും

എ.ഐ.എ.ഡി.എം.കെക്കും പിന്തുണ നല്‍കില്ലെന്ന മക്കള്‍ നീതി മയ്യം നേതാവ്​ കമല്‍ ഹാസന്‍റെ പരാമര്‍ശത്തില്‍ ‘ഞങ്ങള്‍ ​അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ മറുപടി.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….Read more

തമിഴ്​നാട്ടില്‍ ശക്തമായ പോരാട്ടം നടക്കുന്ന ചെപ്പോക്കിലാണ്​ ഉദയനിധി മത്സരിക്കുന്നത്​. ഉദയനിധിയുടെ സ്​ഥാനാര്‍ഥിത്വത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരുന്നു. കുടുംബവാഴ്ചയെന്നായിരുന്നു ആരോപണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …