Breaking News

മദ്യനയ അഴിമതി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും. സിബിഐ കസ്റ്റഡിയിലുള്ള സിസോദിയയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്.

അറസ്റ്റിനെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. സംഭവങ്ങൾ ഡൽഹിയിലാണെന്ന കാരണത്താൽ നേരിട്ട് വരാൻ കഴിയില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. തുടർന്ന് സിസോദിയ ഹർജി പിൻവലിക്കുകയും വിചാരണക്കോടതിയെ സമീപിക്കുകയും ചെയ്തു.

2021ൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …