Breaking News

വിഷപുക; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴാം ക്ലാസ്‌ വരെ നാളെ അവധി

കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴാം ക്ലാസ്‌ വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണുരാജ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികളും ഡേ കെയറുകളും അടച്ചിടും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർ ഇന്ന് വീടുകളിൽ തന്നെ തുടരണമെന്ന് കളക്ടർ ഡോ. രേണുരാജിന്‍റെ നിർദ്ദേശവും ഉണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ അവശ്യമല്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ഓക്സിജൻ കിയോസ്ക് തുറക്കും. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് മലിനീകരണത്തിന്‍റെ പേരിൽ ഇത്രയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …