മുൻ കാമുകൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി വെളിപ്പെടുത്തി തമിഴ് നടി അനിഖ വിക്രമൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റതിന്‍റെ ചിത്രങ്ങളും അനിഖ പങ്കുവച്ചിട്ടുണ്ട്. തന്‍റെ മുൻ കാമുകൻ അനൂപ് പിള്ളയാണെന്ന് നടി വെളിപ്പെടുത്തി. അനൂപുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും പോലീസിൽ പരാതി നൽകിയതായും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോൾ ഒളിവിലാണെന്നും നടി പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും അനിഖ പറഞ്ഞു.
കുറച്ച് വർഷങ്ങളായി അനൂപ് തന്നെ ഉപദ്രവിക്കുകയായിരുന്നു. ചെന്നൈയിൽ വച്ചാണ് ആദ്യം മർദ്ദനമേറ്റത്. അന്ന് തന്‍റെ കാൽക്കൽ വീണ് കരഞ്ഞപ്പോൾ, ആ സംഭവം വിട്ടുകളഞ്ഞു. ബെംഗളൂരുവിൽ വച്ച് വീണ്ടും ഉപദ്രവിച്ചു. ആ സമയത്താണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന് പണം നൽകിയ ശേഷം ഇയാൾ ഉപദ്രവം തുടർന്നു. ഷൂട്ടിന് പോകാതിരിക്കാൻ അയാൾ ഫോൺ എറിഞ്ഞുടച്ചു. ബ്രേക്കപ്പിനു ശേഷം, അദ്ദേഹത്തിന്‍റെ ലാപ്ടോപ്പുമായി ബന്ധിപ്പിച്ചിരുന്ന എന്‍റെ വാട്സ് ആപ്പിലൂടെ താൻ അറിയാതെ ചാറ്റുകൾ നിരീക്ഷിച്ചു.
ഹൈദരാബാദിലേക്ക് മാറുന്നതിന് രണ്ട് ദിവസം മുമ്പ് അയാൾ എന്‍റെ ഫോൺ വാങ്ങിയ ശേഷം തന്നെ ക്രൂരമായി മർദ്ദിച്ചു. തന്നെക്കാൾ നാലിരട്ടി വലുപ്പമുള്ള അയാൾ പുറത്തുകയറി ഇരുന്നു. വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു. ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. അത് ജീവിതത്തിലെ അവസാന രാത്രിയാണെന്നാണ് കരുതിയത്. കുളിമുറിയിൽ കയറി വാതിൽ അടച്ചാണ് രക്ഷപ്പെട്ടെതെന്നും നടി വെളുപ്പെടുത്തി.