Breaking News

ബ്രഹ്മപുരം തീപിടിത്തം: ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: ബ്രഹ്മപുരത്തെ കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. കൊച്ചിയിലെ വിഷപ്പുകയുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്ത്.

വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസം മുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്ക് പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

പലർക്കും തലവേദന, തൊണ്ടവേദന, കണ്ണിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശ്വാസതടസ്സം, ഛർദ്ദി, രക്തസമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ചികിത്സ തേടിയിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …