Breaking News

യുവമോർച്ചാ പ്രവര്‍ത്തകയെ പോലീസ് തടഞ്ഞ സംഭവം; ഇടപെട്ട് ദേശീയ വനിത കമ്മീഷൻ

ഡൽഹി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകയെ പോലീസ് തടഞ്ഞ സംഭവം ഏറ്റെടുത്ത് ദേശീയ വനിതാ കമ്മീഷൻ. മാർച്ച് 9ന് കേരളത്തിലേക്ക് പുറപ്പെടുമെന്നും വിഷയം പരിഗണിക്കുമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു.

കേരളത്തിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണെന്നും വനിതാ ആക്ടിവിസ്റ്റുകളെ പുരുഷ പോലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നും യുവമോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേഖ ശർമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും വനിതാ പ്രവർത്തകയെ ദേഹോപദ്രവം ഏൽപ്പിക്കുന്ന ചിത്രം സഹിതം വിമർശിച്ചിരുന്നു.

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാ പോലീസുകാർ വേണമെന്നത് നിയമമാണ്. ഇവിടെ പുരുഷ പോലീസ് ദേഹത്തിൽ സ്പർശിക്കുക മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തു. ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. പോലീസ് അതിക്രമത്തിനെതിരെ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …