Breaking News

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അട്ടിമറി സാധ്യത തള്ളി കളക്ടർ

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളി ജില്ലാ കളക്ടർ രേണുരാജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ് രേണു രാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്ന് കളക്ടർ വിശദീകരിച്ചു. ഇക്കാരണത്താൽ, പുറന്തള്ളുന്ന ചൂട് മൂലമുണ്ടായ സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ താപനില വർദ്ധിച്ചതും വേഗത കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേർത്തു.

മാർച്ച് രണ്ടിന് വൈകിട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസ് യൂണിറ്റുകളും ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സഹായം നൽകിയതായും രേണു രാജ് യോഗത്തിൽ വിശദീകരിച്ചു. അതേസമയം, കത്തുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്നത് തുടരുകയാണ്. ഇതാണ് പ്ലാന്‍റിന്‍റെ പരിസരത്ത് പുക പടരാൻ ഇടയാക്കിയതെന്നും കളക്ടർ പറഞ്ഞു. 

മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക പുറന്തള്ളുന്ന പ്രദേശങ്ങളിലെ മാലിന്യങ്ങൾ മാന്തി വെള്ളം പമ്പുചെയ്ത് പുക പുറന്തള്ളുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അഗ്നിശമന സേനയുടെ 30 യൂണിറ്റിലധികം ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ച 3 ഹൈ കപ്പാസിറ്റി പമ്പ് സെറ്റുകൾ ഉപയോഗിച്ച് മിനിറ്റിൽ 60,000 ലിറ്റർ എന്ന നിരക്കിൽ വെള്ളം പമ്പ് ചെയ്യുന്ന ജോലി തുടരുകയാണെന്നും രേണുരാജ് ഉന്നതതല യോഗത്തിൽ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …