Breaking News

കൊച്ചിയിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചുവെന്ന് ജില്ലാ കളക്ടർ

കൊച്ചി: കൊച്ചിയിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കളക്ടർ എൻ എസ് കെ ഉമേഷ്. 30 ശതമാനം പ്രദേശത്ത് നിന്ന് പുക നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നതെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്ലാസ്റ്റിക്കിനൊപ്പം ഖരമാലിന്യങ്ങളുടെ സാന്നിധ്യം തടസമുണ്ടാക്കുന്നുവെന്ന് അഗ്നിശമന സേന അറിയിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാൻ രാവും പകലും നടത്തുന്ന അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണിത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള അഗ്നിശമന യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നിശമന സേനാംഗങ്ങൾ പുക അണയ്ക്കാനുള്ള പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നു. തീപ്പിടുത്തം നിയന്ത്രിച്ചെങ്കിലും മാലിന്യങ്ങളിൽ നിന്ന് പുക പുറത്ത് വരുന്നതാണ് പ്രതിസന്ധിയായത്. 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്തെ പുകയും നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്.

മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്ത് കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ഖര മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. പുക അണയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് റീജിയനൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളതെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …