Breaking News

ദുബായ് അല്‍ ഖൂസില്‍ വന്‍ തീപിടിത്തം; അണയ്ക്കാനുള്ള നടപടികളുമായി സിവിൽ ഡിഫൻസും പോലീസും

ദുബായ്: ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കനത്ത പുക ദൂരെ നിന്ന് പോലും കാണാമായിരുന്നു.

സിവിൽ ഡിഫൻസും പോലീസും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …