Breaking News

തമിഴ്‌നാട്ടില്‍ ബിജെപിയിൽ കൂട്ടക്കൊഴിച്ചില്‍; എഐഎഡിഎംകെ ബന്ധത്തിലും വിള്ളൽ

ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും തമിഴ്നാട് ബിജെപിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടയിൽ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍. ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാ ഡിഎംകെയിൽ ചേരും. സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സിടിആർ നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേരുന്നത്.

അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ സ്വീകരിക്കുന്നതിനെതിരെ ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുകയാണ്. ഇത് അധാർമ്മിക പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ച ബിജെപി നേതാക്കൾ സഖ്യകക്ഷി നേതാവായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ പ്രാദേശിക തലത്തിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനും മൗനാനുവാദം നൽകിയിട്ടുണ്ട്. കോവിൽപട്ടിയിൽ നാല് ബി.ജെ.പി ഭാരവാഹികൾ എടപ്പാടിയുടെ ചിത്രം കത്തിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് ഡി ജയകുമാർ ഈ നീക്കത്തിനെതിരെ രംഗത്തെത്തി. പാർട്ടി പ്രവർത്തകർ മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിക്കുമ്പോൾ സ്വീകരിക്കാനുള്ള രാഷ്ട്രീയ പക്വത അണ്ണാമലൈ ഉൾപ്പെടെ എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും ഇപിഎസിന്‍റെ ചിത്രം കത്തിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ജയകുമാർ പറഞ്ഞു. പാർട്ടിക്കെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ നേതാവ് ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും പറഞ്ഞു. നിലവിലെ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്‍റെ യോഗവും എടപ്പാടി വിളിച്ചുചേർത്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …