Breaking News

ദളിതർ വെള്ളം എടുക്കാതിരിക്കാൻ കിണർ മൂടിയ സംഭവം; 2 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദളിത് കുടുംബങ്ങൾ വെള്ളമെടുക്കുന്നത് തടയാൻ പൊതുകിണർ മൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്ന് പണം വാങ്ങി ഇവർ കിണർ ഇടിച്ച് നിരത്തുകയായിരുന്നു.

റിമാൻഡിലായിരുന്ന പ്രതി സെബാസ്റ്റ്യൻ തോമസിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 10 ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിച്ചത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നൽകിയിരുന്നു. ദളിത് കുടുംബങ്ങൾ ഉപയോഗിച്ച വഴിയടച്ചതും കിണർ മൂടിയതും സംബന്ധിച്ച് പല തവണ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഒന്നിലും കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് വർഷമായിട്ടും പ്രതികളായ ബൈജു സെബാസ്റ്റ്യനും പഞ്ചായത്ത് അംഗം ഷേർളിയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചത് കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയില്‍ ആരോപിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …