Breaking News

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേർ ആണ് മരണവാർത്ത അറിയിച്ചത്. ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും ഹാസ്യനടനുമായിരുന്നു സതീഷ് കൗശിക്. രണ്ട് ദിവസം മുമ്പ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

വളരെ വേദനയോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്ന് അനുപം ഖേർ ട്വീറ്റ് ചെയ്തു. തന്‍റെ ഉറ്റസുഹൃത്ത് ജീവിച്ചിരിപ്പില്ലെന്ന് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. 45 വർഷം നീണ്ട സൗഹൃദമാണ് അവസാനിച്ചത്. താങ്കളില്ലാതെ എന്‍റെ ജീവിതം പഴയതുപോലെയാകില്ലെന്നും അദ്ദേഹം കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …