Breaking News

മദ്യനയ അഴിമതിക്കേസ്; സിസോദിയ 7 ദിവസം ഇഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ പ്രത്യേക കോടതി. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ ജാമ്യാപേക്ഷ മാർച്ച് 21ന് പരിഗണിക്കും.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കാണുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകൻ ദയാൻ കൃഷ്ണ കോടതിയിൽ ആരോപിച്ചു. ഇക്കാര്യത്തിൽ കോടതികൾ ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവിധേയമായ കുറ്റകൃത്യത്തിൽ തെളിവുകളില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിക്കാൻ ഇഡിക്ക് കഴിയില്ലെന്നും ദയാൻ കൃഷ്ണ പറഞ്ഞു. മദ്യനയം സംബന്ധിച്ച ഫയൽ ലഫ്റ്റനന്റ് ഗവർണറുടെ അടുത്ത് പോയെന്നും അദ്ദേഹം അത് ക്ലിയർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …