Breaking News

രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടും: സ്വപ്നയുടെ ആരോപണങ്ങൾ തള്ളി എം വി ഗോവിന്ദൻ

ഇടുക്കി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇതെല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നിരന്തര രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ്. സ്വപ്നയിൽ നിന്ന് ഇനി ഒന്നും പുറത്ത് വരാനില്ലെന്നും അതുകൊണ്ട് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

‘സ്വപ്ന സുരേഷ് വിജയ് പിള്ള എന്ന പേരാണ് പറഞ്ഞത്. എന്നാൽ രണ്ട് പത്രങ്ങൾ വിജേഷ് പിള്ള എന്നാണ് പറഞ്ഞത്. ആദ്യം ഇത് ആരാണെന്ന് വ്യക്തമാവട്ടെ. അങ്ങനെയുള്ള ഒരാളെ എനിക്ക് അറിയില്ല. കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. പിള്ളയെ എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കറിയില്ല. പിന്നെ മനോരമ പത്രം പറയുന്നത് വിജേഷ് പിള്ളയല്ല വിജേഷ് കോയിലേത്ത് ആണെന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ള ആയത്. എനിക്ക് ഈ പറയുന്ന ആളെ പരിചയമില്ല,’ എം വി ഗോവിന്ദൻ വ്യക്തമാക്കി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …