എറണാകുളം: ഗതാഗതമന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ആന്‍റണി രാജു വാദിച്ചു. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വാദിച്ചു.
സാങ്കേതിക തടസം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം, കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.
NEWS 22 TRUTH . EQUALITY . FRATERNITY