Breaking News

എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലും ഓരോരുത്തർ വീതം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ചത്. 8 പേർക്ക് എച്ച് 1 എൻ 1 വൈറസ് ബാധയും ഉണ്ടായി.

‘ഹോങ്കോങ് ഫ്ലൂ’ എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 വൈറസ് രാജ്യത്ത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എച്ച് 3 എൻ 2, എച്ച് 1 എൻ 1 എന്നിവയ്ക്ക് കോവിഡിന് സമാനായ ലക്ഷണങ്ങളാണ് ഉള്ളത്. കോവിഡ്-19 ന്‍റെ ഭീഷണിയിൽ നിന്ന് ലോകം കരകയറുമ്പോൾ ഇൻഫ്ലുവൻസ പടരുന്നത് ആശങ്കാജനകമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ ഉപവിഭാഗത്തിലൂടെയുള്ള അണുബാധ കുറയും.

മറ്റ് ഇൻഫ്ലുവൻസ വൈറസുകളേക്കാൾ കൂടുതൽ ലക്ഷണങ്ങൾ എച്ച് 3 എൻ 2 വൈറസ് കാണിക്കുന്നുവെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്‍റേണൽ മെഡിസിൻ മേധാവി ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതൊരു പുതിയ വകഭേദമല്ലെന്നും 1968 ൽ ഹോങ്കോങ്ങിൽ വലിയ തോതിൽ പൊട്ടിപ്പുറപ്പെട്ടത് ഈ വൈറസാണെന്നും ഡോക്ടർ വ്യക്തമാക്കി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …