Breaking News

ബ്രഹ്മപുരം വിഷപ്പുക; മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്നത് ഫലപ്രദമെന്ന് വിദഗ്ധ സമിതി

കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാൻ മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതിയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അധ്യക്ഷനായ വിദഗ്ധ സമിതി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേർന്നത്. പുക അണയ്ക്കാനുള്ള മറ്റ് മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്ന് യോഗം വിലയിരുത്തി.

തീപിടിത്തത്തെ തുടർന്ന് അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. പുക ഉയരുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാവുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിർദ്ദേശങ്ങൾ നൽകി. തീയും പുകയും പൂർണ്ണമായും അണയ്ക്കുക എന്നതാണ് പ്രാഥമിക മുൻഗണന.

തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച്എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ അപകടസാധ്യത വിശകലനം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. പ്ലാന്‍റിൽ അവശേഷിക്കുന്ന ചാരം ഉടൻ നീക്കം ചെയ്യണമെന്നും യോഗം നിർദ്ദേശിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …