Breaking News

രാജ്യത്ത് എച്ച്3എൻ2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ ശരത് കുമാർ അഗർവാൾ . രോഗമുക്തി നേടാൻ കൂടുതൽ സമയം വേണ്ടിവരും. ഗർഭിണികൾ, വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണം.

വായുവിലൂടെ രോഗം പകരുന്നതിനാൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശരത് കുമാർ അഗർവാൾ പറഞ്ഞു. എച്ച് 3 എൻ 2 പടരാതിരിക്കാൻ കൊവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ തന്നെ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എച്ച് 3 എൻ 2 പകർച്ചവ്യാധി മൂലം രാജ്യത്ത് ഇതുവരെ രണ്ട് പേർ മരിച്ചു. ഹരിയാനയിലും കർണ്ണാടകയിലുമാണ് ആളുകൾ മരിച്ചത്. എച്ച് 3 എൻ 2 ഉൾപ്പെടെ സീസണൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസ് രാജ്യത്തുടനീളം 3,038 പേർക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് 10 പേരിൽ ഇതിനകം എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …