Breaking News

തൃശൂർ സദാചാര കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

തൃശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

സദാചാര മർദ്ദനമേറ്റ ബസ് ഡ്രൈവർ സഹർ ചൊവ്വാഴ്ചയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ 17 ദിവസം കിടന്നിരുന്നു. 21നു ചേർപ്പ് പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്ന് മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികൾ ഒരാഴ്ചയോളം നാട്ടിലുണ്ടായിരുന്നു. ആ സമയത്ത് പ്രതികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല. സഹറിന്‍റെ മരണശേഷം പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോൺ, ഗിൻജു, അമീർ, രാഹുൽ എന്നിവരെ തേടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെല്ലാം ഒളിവിൽ പോയിരുന്നു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …