സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ തെലുങ്ക് വാരിയേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ റൈനോസ്. 101 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തെലുങ്ക് വാരിയേഴ്സിന് 10 ഓവറിൽ 80 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിഷ്ണു വിശാൽ, കലൈയരശൻ, പൃഥ്വി എന്നിവരാണ് ചെന്നൈ നിരയിൽ തിളങ്ങിയ താരങ്ങൾ.
ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍റെ തീരുമാനത്തെ സാധൂകരിക്കുന്ന രീതിയിൽ പന്തെറിഞ്ഞ തെലുങ്ക് ബോളർമാർ ചെന്നൈ ഓപ്പണർമാരെ നിരാശപ്പെടുത്തി. ചെന്നൈയുടെ ഓപ്പണർമാരായ ശന്തനു ഒമ്പത് റൺസിന് പുറത്തായപ്പോൾ രമണയ്ക്ക് റൺസൊന്നും നേടാനായില്ല. കലൈയരശൻ (18 പന്തിൽ 28), വിക്രാന്ത് (12 പന്തിൽ 20) എന്നിവരാണ് ചെന്നൈയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആദ്യ ഇന്നിംഗ്സിൽ വിഷ്ണു വിശാൽ 4, അശോക് സെൽവൻ പൂജ്യം, ദശരഥൻ 14, ജീവ 2 എന്നിങ്ങനെ ചെന്നൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തെലുങ്കു വാരിയേഴ്സിന്‍റെ രഘു മൂന്ന് വിക്കറ്റ് വീഴ്ത്തി. ചെന്നൈയ്ക്കെതിരെ പ്രിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി. അശ്വിൻ ബാബുവും സാമ്രാട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തെലുങ്ക് താരങ്ങൾക്കും മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരിൽ അഖിൽ അക്കിനേനി ഒരു റൺസും പ്രിൻസ് നാല് റൺസും നേടി. സുധീർ ബാബു 8 റൺസെടുത്തു. 32 പന്തിൽ 56 റൺസ് നേടിയ റോഷനാണ് തെലുങ്ക് വാരിയേഴ്സിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY