ഹുബ്ബള്ളി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സന്ദർശന വേളയിൽ ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു ശക്തിക്കും ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഭഗവാൻ ബസവേശ്വരയെയും കർണാടകയിലെ ജനങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അവർ അപമാനിക്കുകയാണ്. കർണാടകയിലെ ജനങ്ങൾ ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.