Breaking News

ബ്രഹ്മപുരം തീപ്പിടുത്തം; വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ ഏകോപനത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ പരിശ്രമിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്.

ഫയർഫോഴ്സുമായി ചേർന്ന് പ്രവർത്തിച്ച ഹോം ഗാർഡുകളുടെയും സിവിൽ ഡിഫൻസ് വോളന്‍റിയർമാരുടെയും ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം ചേർന്ന് പ്രവർത്തിച്ച ഇന്ത്യൻ നാവികസേന, വ്യോമസേന, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ്, എൽ എൻ ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവർ നൽകിയ സേവനങ്ങളും പ്രശംസനീയമാണ്. വിശ്രമമില്ലാത്ത ഈ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …