കുവൈത്ത് സിറ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത്. സിനിമകൾ, സീരീസുകൾ, ഒടിടി ഡോക്യുമെന്ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നിക്ഷേപ ലേല പ്രക്രിയയ്ക്ക് അന്തിമരൂപം നൽകി.
ഇതോടെ ഉപയോക്താക്കൾക്ക് സബ്സ്ക്രിപ്ഷനിലൂടെ ഇന്റർനെറ്റ് ഉപയോഗിച്ച് പുതിയ പ്ലാറ്റ്ഫോം വഴി സിനിമകളും ടെലിവിഷൻ പ്രോഗ്രാമുകളും കാണാൻ കഴിയും. ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒടിടിയുടെ ലേലം ഉടൻ നടക്കുമെന്നും ഒടിടി മന്ത്രാലയ വക്താവ് അൻവർ മുറാദ് വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY