കൊച്ചി: വാഴക്കാലയിൽ ശ്വാസകോശരോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോറൻസിന്‍റെ അസുഖം വഷളായതെന്ന് ബന്ധുക്കൾ പറഞ്ഞു. പുകയുടെ ഗന്ധം കടുത്ത ശ്വാസതടസ്സത്തിന് കാരണമായതായി ലോറൻസിന്‍റെ ഭാര്യ ലിസി പറഞ്ഞു.
ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ എം.പിയും പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസം അനുഭവിച്ചിരുന്നയാളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.