Breaking News

ഇത് കുട്ടിക്കളിയല്ല; നേരിട്ട് ഹാജരാകാത്തതിന് എറണാകുളം കളക്ടറെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എറണാകുളം ജില്ലാ കളക്ടർ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.

എല്ലാ മേഖലകളിലെയും തീ ഇന്നലെ അണച്ചെങ്കിലും ഇന്ന് രാവിലെ സെക്ടർ 1 ൽ വീണ്ടും തീ ഉണ്ടായതായി കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും, എക്യുഐ (വായു ഗുണനിലവാര സൂചിക) അനുസരിച്ച് മലിനീകരണം കുറഞ്ഞിട്ടുണ്ടെന്നും കളക്ടർ കോടതിയെ അറിയിച്ചു.

അതേസമയം, ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ നൽകിയ കരാറും കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതിനായി ചെലവഴിച്ച തുകയും ഹാജരാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …