Breaking News

സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം

ന്യൂഡല്‍ഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികൾ അതത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) രജിസ്റ്റർ ചെയ്തിരിക്കണം. 

ഇതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കാൻ കഴിയൂ. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …