ന്യൂ ഡൽഹി: പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. കോടതി തള്ളുമെന്നതിനാലാണ് ഹർജി പിൻവലിച്ചത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിലവിൽ കാർഷിക ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് രണ്ടാഴ്ചത്തെ സമയം നൽകി.